തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ഇ.എം. അഷറഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം 'ഉരു' കലാഭവനിൽ പ്രമുഖരടങ്ങുന്ന നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. അറബ് വ്യാപാരികളുമായി ചരിത്രപരമായ ബന്ധമുള്ള ബേപ്പൂരിലെ ഉരു നിർമാണവുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ തേടി കുടിയേറിയ പ്രവാസികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും സിനിമ വരച്ചുകാട്ടുന്നു. കോഴിക്കോട് ബേപ്പൂരിലെ ഉരു നിര്‍മാണ കേന്ദ്രത്തില്‍ ചിത്രീകരിച്ച സിനിമ പരമ്പരാഗത ഉരു നിര്‍മാണത്തിന്‍റെ ചരിത്ര പശ്ചാത്തലം വിശദീകരിക്കുന്നു. എഴുത്തുകാരനും പ്രവാസി വ്യവസായിയുമായ മൻസൂർ പള്ളുർ ആണ് നിർമാണം. മാമുക്കോയ ശ്രീധരന്‍ മൂത്താശാരിയായി വേഷമിടുന്നു. ബേപ്പൂര്‍, മോന്താല്‍ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം. ഉരുനിര്‍മാണ കേന്ദ്രത്തിലെ ആശാരിമാരും അഭിനയിച്ചിട്ടുണ്ട്. റിലീസിന് മുമ്പുതന്നെ നാലാമത് പ്രേംനസീർ പുരസ്കാരങ്ങളിൽ മൂന്നെണ്ണം ഉരുവിനെ തേടിയെത്തിയിരുന്നു. ജോൺ ബ്രിട്ടാസ് എം.പി, പെരുമ്പടവം ശ്രീധരൻ, എം.എം. ഹസൻ, പന്തളം സുധാകരൻ, പ്രഭാവർമ, സൂര്യ കൃഷ്ണമൂർത്തി, രാജീവ് നാഥ്, ശരത്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.എസ്. ശ്രീകല, ഷാജി എൻ.കരുൺ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ തുടങ്ങിയവർ സിനിമ കാണാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.