തിരുവനന്തപുരം: രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ വിലയിരുത്തി വോട്ടവകാശം വിനിയോഗിക്കുന്നതിന് പകരം ബി.ജെ.പി ഉയർത്തിയ വംശീയ രാഷ്ട്രീയത്തിന്റെ സ്വാധീനത്തിന് ഭൂരിപക്ഷം വോട്ടർമാർ വിധേയമാകുന്നു എന്ന ആപൽക്കരമായ സന്ദേശമാണ് അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ബി.ജെ.പിക്ക് വൻ തിരിച്ചടി ഉണ്ടാകേണ്ട എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. എന്നിട്ടും ബി.ജെ.പിക്ക് വിജയിക്കാനായത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അവർ അഴിച്ചുവിട്ട വംശീയ പ്രചാരണങ്ങളിലൂടെയാണ്. ബി.ജെ.പിക്കെതിരെ രാഷ്ട്രീയ സഖ്യമോ മുന്നണിയോ രൂപവത്കരിക്കുന്നതിൽ മതേതര പാർട്ടികൾ നിരന്തരം പരാജയപ്പെടുന്നതിന്റെ തിരിച്ചടികൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.