നാടുണർന്നു; ആവേശമായി പുഴനടത്തം

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാ​ഗമായി നടപ്പാക്കുന്ന കൈലാസംകുന്ന്- കിടാരക്കുഴി- വാഴമൺ- മൂഴിത്തോട്ടം വലിയതോട് ശുചീകരണത്തിന്റെ ആദ്യഘട്ടമായ പുഴനടത്തത്തിന് തുടക്കം. കിളിമാനൂർ ബ്ലോക്ക് പരിധിയിൽ പുഴ കടന്നുപോകുന്ന ന​ഗരൂർ, മടവൂർ, കിളിമാനൂർ പഞ്ചായത്തുകളിലെ 26 വാർഡുകളിലാണ് പുഴനടത്തം സംഘടിപ്പിച്ചത്. പലയിടത്തും ഒഴുക്ക് തടസ്സപ്പെട്ട് മാലിന്യം അടിഞ്ഞ് നാശോന്മുഖമായ വലിയ തോടിനെ പുഴയാക്കി ഒഴുക്ക് പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം. 200 കോടി രൂപ ചെലവുള്ള ബൃഹദ് പദ്ധതിക്കാണ് ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ടത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ പുഴ കടന്നുപോകുന്ന പ്രദേശങ്ങളിൽ വൻ വികസനസാധ്യതയും തുറക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി അധ്യക്ഷനായി. ഒ.എസ്. അംബിക എം.എൽ.എ, ന​ഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത, അബി ശ്രീരാജ്, ഡി. ശ്രീജ, ശ്രീജാറാണി, പഞ്ചായത്തം​ഗങ്ങൾ, മടവൂർ അനിൽ, എസ്. ജയചന്ദ്രൻ, എ. ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംബന്ധിച്ചു. കിളിമാനൂർ പഞ്ചായത്തുതല ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് അധ്യക്ഷനായി. മടവൂർ പഞ്ചായത്തിലെ ഉദ്ഘാടനം കാലടി സർവകലാശാല മുൻ രജിസ്ട്രാർ രാമചന്ദ്രൻ നിർവഹിച്ചു. വിവിധ വാർ‍ഡുകളിലായി നാലായിരത്തിലധികം പേർ പുഴനടത്തത്തിൽ പങ്കാളികളായി. ചിത്രം ന​ഗരൂരിൽ പുഴനടത്തം ഹരിതകേരള മിഷൻ ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.