നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിലെ തിരിച്ചിട്ടപാറയിൽ കേര കർഷകർ കേരഗ്രാമ വിളംബരം നടത്തി. ആനാട് കൃഷിഭവന്‍റെയും കേരസമിതിയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. ഫാം ടൂറിസത്തിന്‍റെ സാധ്യതയും തിരിച്ചിട്ടപാറയുടെ ചരിത്ര പശ്ചാത്തലവും അധികൃതരുടെ ശ്രദ്ധയിൽപെടുത്താനും പാറയിലെ കുരങ്ങന്മാർ സമീപപ്രദേശങ്ങളിലുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം കാണാനും യോഗം തീരുമാനിച്ചു. പഞ്ചായത്തംഗം ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. ചുള്ളിമാനൂർ രവീന്ദ്രൻനായർ അധ്യക്ഷതവഹിച്ചു. വേങ്കവിള രവീന്ദ്രൻ നായർ, എസ്. ജയകുമാർ, എം. ജയചന്ദ്രൻനായർ എന്നിവർ സംസാരിച്ചു. കാപ്ഷൻ ആനാട് ഗ്രാമപഞ്ചായത്തിലെ തിരിച്ചിട്ടപാറയിൽ കേരകർഷകർ കേരഗ്രാമ വിളംബരം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.