നെടുമങ്ങാട്: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ പുനരന്വേഷണത്തിന് സർക്കാറും ആഭ്യന്തരവകുപ്പും തയാറാകണമെന്ന് മുൻ കെ.പി.സി.സി നിർവാഹകസമിതി അംഗം ആനാട് ജയൻ ആവശ്യപ്പെട്ടു. കൊലപാതകം നടക്കുമ്പോൾ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ഇപ്പോഴത്തെ സി.പി.ഐ നേതാവ് ഡി. സുനിൽ ഫേസ് ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. സ്ഥലം എം.എൽ.എയുടെ മകനും ചില ചെറുപ്പക്കാരും തമ്മിലെ സംഘർഷവും തുടർന്ന് തിരുവോണത്തിന് തലേദിവസം ഇവരെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതും സംബന്ധിച്ചാണ് വെളിപ്പെടുത്തൽ. സ്ഥലം എം.എൽ.എയെ തടഞ്ഞ് ചീത്തവിളിച്ചതുമായി ബന്ധപ്പെട്ട് എം.എൽ.എയും ഡിവൈ.എഫ്.ഐ നേതാവും തമ്മിലെ ചേരിപ്പോരും കൊലപാതകങ്ങൾക്ക് കാരണമായി. കൊലപാതകങ്ങൾ കോൺഗ്രസിനുമേൽ കെട്ടിവെക്കാൻ സി.പി.എം നേതൃത്വം നടത്തിയ ശ്രമം സത്യത്തെ തമസ്കരിക്കാൻ വേണ്ടി മാത്രമായിരുന്നെന്നും ആനാട് ജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.