തിരുവനന്തപുരം: സർവകലാശാലയുടെ സെന്‍റർ ഫോർ പെർഫോമിങ് ആൻഡ് വിഷ്വൽ ആർട്സ് അണിയിച്ചൊരുക്കിയ, സ്ത്രീധനമെന്ന വിപത്തിനെതിരായ സന്ദേശം വിളംബരം ചെയ്യുന്ന 'സാമൂഹ്യപാഠം' നാടകത്തിന്‍റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു തിരുവനന്തപുരം ഗവ. വനിത കോളജിൽ നിർവഹിച്ചു. ചടങ്ങിൽ കേരള സർവകലാശാല വൈസ് ചാൻസലർ പ്രഫ. വി.പി. മഹാദേവൻ പിള്ള അധ്യക്ഷതവഹിച്ചു. കവി പ്രഭാവർമ മുഖ്യാതിഥിയായി. സിദ്ദിഖ് ആർ, അഡ്വ. കെ.എച്ച്. ബാബുജാൻ, അഡ്വ. ബി. ബാലചന്ദ്രൻ, ബി.പി. മുരളി, ജയരാജ് ജെ, പ്രഫ. കെ. ലളിത, ഡോ. എം. സത്യൻ, ഡോ. ചാന്ദിനി സാം എസ്.പി, ജാസ്മിൻ എസ്. മഹീൻ എന്നിവർ പങ്കെടുത്തു. തുടർന്ന് വാഗൺ തിയറ്ററിൽ 'സാമൂഹ്യപാഠം' നാടകത്തിന്‍റെ ആദ്യാവതരണം നടന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തെരഞ്ഞെടുത്ത കലാലയങ്ങളിൽ നാടകം അരങ്ങേറും. Image(1).jpg കാപ്ഷൻ: 'സാമൂഹ്യപാഠം' നാടകത്തിന്‍റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.