തിരുവനന്തപുരം: പുരുഷകേന്ദ്രീകൃത അധികാരഘടനയുടെ ശ്രേണീബദ്ധമായ രീതി മാറ്റാന്‍ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു. സാംസ്‌കാരിക വകുപ്പിന്റെ ബോധവത്കരണ പരിപാടിയായ സമത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ത്രിദിന വനിതദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീധനം പോലെയുള്ള സാമൂഹിക ദുരാചാരങ്ങള്‍ നിയമംമൂലം നിരോധിക്കപ്പെട്ടിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അത് സാമൂഹിക അന്തസ്സിന്റെ അടയാളമായി തുടരുന്ന അവസ്ഥക്കെതിരെ പ്രതിരോധനിര കെട്ടിപ്പടുക്കുവാനുള്ള ഉത്തരവാദിത്തം സമൂഹത്തിനാകെയുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, കവയിത്രി റോസ്മേരി, നടി ലക്ഷ്മി ഗോപാലസ്വാമി, കായികതാരം കെ.സി. ലേഖ, കെ.എസ്.എഫ്.ഡി.സി എം.ഡി. മായ, അഡ്വ. ഗീനാകുമാരി, നടി കെ.പി.എ.സി ലീല എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ ആന്റണി രാജു, ജി.ആര്‍. അനില്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. photo file name: 1.jpg 2.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.