ടെമ്പോവാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മാറനല്ലൂര്‍: ടെമ്പോ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു. മാറനല്ലൂര്‍ പുത്തന്‍കാവുവിള മമ്മൂലിത്തലയ്ക്കല്‍ കാട്ടുവിള തടത്തരികത്ത് വീട്ടില്‍ ഷിബു-ലത ദമ്പതികളുടെ മകന്‍ ബിനീഷ് (18) ആണ് മരിച്ചത്. മാറനല്ലൂര്‍ അണപ്പാട് റോഡില്‍ ചൊവ്വാഴ്ച രാവിലെ എട്ടോടുകൂടിയായിരുന്നു അപകടം. വാനിലടിയിൽപെട്ട ബിനീഷിന്റെ മ്യതദേഹം ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. ബിനിലയാണ് മരിച്ച ബിനീഷിന്റെ സഹോദരി. മാറനല്ലൂര്‍ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.