മീഡിയവൺ വിലക്ക്​ ഭരണഘടന ലംഘനം -ജമാഅത്ത്​ കൗൺസിൽ

തിരുവനന്തപുരം: മീഡിയവൺ വിലക്ക്​ ഏർപ്പെടുത്തിയത്​ ഭരണഘടനാമൂല്യങ്ങളോടുള്ള ലംഘനമാണെന്ന്​ കേരള മുസ്​ലിം ജമാഅത്ത്​ കൗൺസിൽ കഴക്കൂട്ടം മണ്ഡലം സമ്മേളന പ്രമേയം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ കേ​ന്ദ്ര സർക്കാറിന്‍റെ ഭാഗത്തുനിന്ന്​ നീതി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. കാര്യവട്ടം അമ്പലത്തിൻകര ജമാഅത്ത്​ ഹാളിൽ ചേർന്ന സമ്മേളനം മുസ്​ലിംലീഗ്​ ദേശീയ സമിതിയംഗം കെ.എച്ച്​.എം. അഷറഫ്​ ഉദ്​ഘാടനം ചെയ്തു. ജമാഅത്ത്​ കൗൺസിൽ പ്രസിഡന്‍റ്​ കരമന ബയാർ സംഘടനാ സന്ദേശം നടത്തി. ജില്ല പ്രസിഡന്‍റ്​ വിഴിഞ്ഞം ഹനീഫിന്‍റെ അധ്യക്ഷതയിൽ മുഹമ്മദ്​ ബഷീർ ബാബു, കാര്യവട്ടം ഷംസുദ്ദീൻ, സി.എ. കരീം, കെ.എച്ച്​. നജീബ്​, ബീമാപള്ളി സക്കീർ എന്നിവർ സംസാരിച്ചു. ശ്രീകാര്യം സി.എ. കരീം പ്രസിഡന്‍റും അമ്പലത്തിൻകര ഷംസുദ്ദീൻ ജനറൽ സെക്രട്ടറിയായും ഭാരവാഹിക​ളെ തെരഞ്ഞെടുത്തു. ജമാഅത്ത്​ കൗൺസിൽ നേമം നിയോജകമണ്ഡലം സമ്മേളനം ചൊവ്വാഴ്ച വൈകീട്ട്​ നാലിന്​ നിംസ്​ മെഡിസിറ്റി മാനേജിങ്​ ഡയറക്ടർ എം.എസ്​. ഫൈസൽഖാൻ കരമന ഇസ്​ലാമിക്​ സെന്‍ററിൽ ഉദ്​ഘാടനം ചെയ്യും. പാളയം ഇമാം ഡോ. വി.പി. സുഹൈബ്​ മൗലവി മുഖ്യ പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.