ഈരാറ്റിൻപുറം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ വീണ് മരിച്ചു

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ വീണ് മരിച്ചു haleel rahman 44 blpm നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഈരാറ്റിൻപുറം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് വീണ് മരിച്ചു. ബാലരാമപുരം മംഗലത്ത്കോണം ഫാത്തിമ നിവാസിൽ ഹലീൽ റഹ്മാൻ (44) ആണ്​ മരിച്ചത്​. ഞായറാഴ്ച ഉച്ചക്ക് ശേഷം സുഹൃത്തുക്കളുമൊത്ത് ഈരാറ്റിൻപുറം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് വെള്ളത്തിൽ വീണത്. ഭാര്യ: ഫാത്തിമ. മക്കൾ: ഫർഹാന, റിഹാന. സംസ്​കാരം തിങ്കളാഴ്ച ബാലരാമപുരം ടൗൺ ജമാഅത്ത് ഖബർസ്​ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.