കരമന-കളിയിക്കാവിള ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ മിഴിയടച്ചപ്പോൾ
നെയ്യാറ്റിൻകര: കരമന-കളിയിക്കാവിള ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ മിഴിയടച്ചിട്ട് മസങ്ങളായിട്ടും നടപടിയില്ല. ബാലരാമപുരം കൊടിനട മുതല്‍ മുടവൂര്‍പാറ വരെ പ്രദേശങ്ങളിലാണ് ഈ ദുരവസ്ഥ. ഡിവൈഡറില്‍ സ്ഥാപിച്ച ഒരു വിളക്കും തെളിയാത്ത സ്ഥിതിയാണ്.
തെരുവുവിളക്കുകള്‍ തെളിയാതായതോടെ രാത്രികാലങ്ങളിൽ മേഖലയിൽ അപകടങ്ങൾ പതിവായി. മാസങ്ങൾക്കുമുമ്പ് വാഹനാപകടത്തിൽ ഈ പ്രനേശത്ത് മൂന്നുപേർ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ തെളിയിക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല. പ്രദേശത്ത് രാത്രി റോഡരികില്‍ വാഹനങ്ങല്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാന്‍ കഴിയാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.