തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ ഓഫിസുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. കോർപറേഷൻ കെട്ടിടങ്ങൾ സ്വകാര്യ വ്യക്തികൾക്ക് വാടകക്ക് നൽകുന്നതിൽ ക്രമക്കേടുണ്ടായോയെന്നറിയാൻ അന്വേഷണത്തിനൊരുങ്ങി കോർപറേഷൻ. കോർപറേഷനുകീഴിലെ വാടക കെട്ടിടങ്ങളുടെ വാടകച്ചീട്ട് ഉൾപ്പെടെ മുഴുവൻ രേഖകളും ഹാജരാക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകും.
മിക്ക കെട്ടിടങ്ങളും കടമുറികളും പലരും കൈമാറി ഉപയോഗിക്കുന്നെന്നാണ് കണ്ടെത്തൽ. ഉയർന്ന തുകക്കാണ് ഇത്തരം കൈമാറ്റം നടന്നതെന്നും യഥാർഥ വാടക്കാരല്ല ഇവ ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. മാസം 250 രൂപ വാടകക്ക് വരെ കടകൾ കൈമാറിയതായും അവ വൻ തുകക്ക് മറിച്ചുനൽകി ലക്ഷങ്ങള്‍ സമ്പാദിക്കുന്നതായും കണ്ടെത്തിയതായി പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.