ഡോ. ദിവ്യ ദിലീപ്, ഡോ. ബി.എസ്. അരുണിമ, ഡോ. ബസ്മ ഹാരിസ്, ഡോ. ഹാദിയ താഹിർ
മെഡിക്കൽ കോളജ്: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല നടത്തിയ എം.ഡി/എം.എസ് പരീക്ഷയിൽ ഏഴ് ഒന്നാം റാങ്കുൾപ്പെടെ ആകെ 26 റാങ്കുകളുടെ തിളക്കത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ്. ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി, സൈക്യാട്രി വിഭാഗങ്ങൾക്കു പുറമേ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലെ ഡോ ഹാദിയ താഹിർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിലെ ഡോ. ദിവ്യ ദിലീപ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. ബി. എസ്. അരുണിമ, ഫിസിയോളജിയിൽ ഡോ. ബസ്മ ഹാരിസ് എന്നിവർക്കു കൂടി ഒന്നാം റാങ്ക് ലഭിച്ചു.
ഡോ. പി. കെ. അനഘ പ്രേം (ജനറൽ മെഡിസിൻ), ഡോ. നീതു ജോസഫ് (ബയോകെമിസ്ട്രി), ഡോ. ഗംഗ സി. ബാബു ( റെസ്പിറേറ്ററി മെഡിസിൻ) എന്നിവർ രണ്ടാം റാങ്കും ഡോ. ഗ്രീഷ്മ ( ട്രാൻസ്ഫ്യൂഷൻ മെഡിസിൻ) മൂന്നാം റാങ്കും നേടി. മറ്റു റാങ്കുകൾ ചുവടെ: കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം - ഡോ. മേരി ജെ. നൈന (റാങ്ക് - 5), ഡോ. നീന എം. ഡൊമിനിക് ( റാങ്ക് - 6), ഡോ. പി. എസ്. അർച്ചന (റാങ്ക് -9). ഡോ. റിനു എൻ. രാജൻ (റാങ്ക് -7 ജനറൽ മെഡിസിൻ), ഡോ. പി. എ. വർണ (റാങ്ക് - 6 ബയോ കെമിസ്ട്രി), ഡോ. വി.എസ്. ആര്യ (റാങ്ക് - 5 റെസ്പിറേറ്ററി മെഡിസിൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.