തിരുവനന്തപുരം: കേന്ദ്ര സാമൂഹിക നീതി വകുപ്പ് വിവിധ പദ്ധതികള്‍ക്കായി കേരളത്തിന് അനുവദിക്കുന്ന തുക വകമാറ്റി ചെലവഴിക്കുന്നതായി നിരവധി പരാതികള്‍ സംസ്ഥാനത്തുനിന്ന് ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി എ. നാരായണസ്വാമി വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തുന്നു. പിന്നാക്ക ക്ഷേമ വികസനത്തിനായി കേരളത്തിന് അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ട് യഥാസമയം വിനിയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ നഷ്ടമാകുകയാണ്. സംസ്ഥാനത്തിന് അനുവദിച്ച ഫണ്ട് ഏതൊക്കെ മേഖലയില്‍ വിനിയോഗിക്കണമെന്നും ഇതുവരെയുള്ള വിനിയോഗം സംബന്ധിച്ചും പരിശോധിക്കാൻ യോഗം ചേര്‍ന്നിരുന്നു. എന്നാൽ, ചീഫ് സെക്രട്ടറി പങ്കെടുത്തില്ല. മറ്റ് ഉദ്യോഗസ്ഥരാണ് യോഗത്തിനെത്തിയത്. ചീഫ് സെക്രട്ടറി പങ്കെടുക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കും. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ യോഗം വീണ്ടും ചേരുമെന്നും എ. നാരായണസ്വാമി പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സെക്രട്ടറി അഡ്വ. ജെ. പത്മകുമാര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.