തിരുവനന്തപുരം: സ്വകാര്യ എൻജിനീയറിങ് കോളജിൽ പ്രവേശനം നേടിയയുടൻ സർക്കാർ കോളജിൽ പ്രവേശനം ലഭിച്ച വിദ്യാർഥിനിയിൽ നിന്ന് സ്വകാര്യ കോളജ് അനധികൃതമായി ഈടാക്കിയ ഫീസും യഥാർഥ സർട്ടിഫിക്കറ്റുകളും മടക്കിക്കിട്ടി. 44,500 രൂപയാണ് എൻജിനീയറിങ് കോളജ് ഈടാക്കിയത്. ഇതിൽ 1000 രൂപ കുറച്ച് ബാക്കി തുക മടക്കി നൽകി. സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിന്‍റെ ഇടപെടലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. തുക വാങ്ങി നൽകാൻ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലക്കാണ് കമീഷൻ നിർദേശം നൽകിയത്. ശ്രുതി എസ് സുരേഷ് എന്ന വിദ്യാർഥിനിക്കാണ് തുക മടക്കിക്കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.