വർക്കല: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനോദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ കെ.എം. ലാജി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കുമാരി സുദർശനി, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ നിതിൻ നായർ, അജയകുമാർ, വിജി, സജിനി മൻസാർ, ബീവിജാൻ, കൗൺസിലർമാരായ അനിൽകുമാർ, പി.എം. ബഷീർ, ആശുപത്രി സൂപ്രണ്ട് ബിജു നെൽസൺ, ഡോ. സുനിൽ മോഹൻ, എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഒരു സമയം 10 പേർക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കുന്ന സജ്ജീകരണമാണുള്ളത്. ഭാവിയിൽ മൂന്നു ഷിഫ്റ്റുകളിലായി ഒരു ദിവസം 30 പേർക്ക് ഡയാലിസിസ് ചെയ്യാൻ അവസരമുണ്ടാകുമെന്ന് എം.എൽ.എ അറിയിച്ചു. ബി.പി.എൽ കാർഡ് ഉടമകൾക്ക് 450 രൂപയും എ.പി.എൽ കാർഡ് ഉടമകൾക്ക് 650 രൂപയും ഈടാക്കാനാണ് ആശുപത്രി വികസന സമിതി തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.