ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തിയതിന്​ കാരണം പ്രതിയുടെ വനിത സുഹൃത്തുമായുള്ള സൗഹൃദം

തിരുവനന്തപുരം: ഓവർ ബ്രിഡ്​ജിലെ ഹോട്ടൽ റിസപ്​ഷനിസ്റ്റിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്​ ആധാരം പ്രതിയുടെ വനിത സുഹൃത്തുമായി കൊല്ലപ്പെട്ട അയ്യപ്പനുണ്ടായ സൗഹൃദമാണെന്ന്​ പൊലീസ്​ കണ്ടെത്തി. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ്​ പൊലീസ്​. പ്രതിയുടെ മൊഴി വിശ്വസനീയമല്ലെന്നും ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊല്ലാനുള്ള കാരണങ്ങൾ വിശദമായി അന്വേഷിക്കണമെന്നും കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ അന്വേഷണസംഘം ആവശ്യമുന്നയിച്ചു. കാമുകനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന യുവതിയുമായി ഹോട്ടലിൽ റൂമെടുത്ത്​ അജീഷ്​ മദ്യപിക്കാറുണ്ടായിരുന്നു. മദ്യപിച്ച്​ ബഹളം വെച്ചതിന്​ അജീഷും കൊല്ലപ്പെട്ട അയ്യപ്പനും തമ്മിൽ തർക്കവുമുണ്ടായിരുന്നു. യുവതിയുടെ സുഹൃത്തുക്കളിൽ പലർക്കും അയ്യപ്പൻ ഹോട്ടലിൽ റൂം നൽകി. ഇതിലുള്ള വിരോധംമൂലമാണ്​ കൊല നടത്തിയതെന്നാണ്​ പൊലീസ്​ കരുതുന്നത്​. പ്രതിയും കാമുകിയും ഈ ഹോട്ടലിൽ മുറിയെടുത്ത രേഖകളും പൊലീസ്​ കണ്ടെടുത്തു. കൊലപാതകത്തിന്‌ നിരവധിയാളുകൾ സാക്ഷിയായിട്ടുണ്ട്‌. ശാസ്ത്രീയ തെളിവുകളും പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ ഫോറൻസിക്‌ ലബോറട്ടറിയിൽ പരിശോധനക്ക്​ അയക്കണമെന്നും പൊലീസ്​ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.