ഐ.ടി.ഐ മന്ദിര നിർമാണ ഉദ്​ഘാടനം

attn ആറ്റിങ്ങൽ: ഗവ. ഐ.ടി.ഐയിൽ ഒരുകോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന വർക്ക്‌ ഷോപ്പ് മന്ദിരത്തിന്റെ നിർമാണ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷതവഹിച്ചു. Twatl iti shivankutty -ഗവ.ഐ.ടി.ഐ പുതിയ വർക്ക്ഷോപ്പ് മന്ദിര നിർമാണം മന്ത്രി വി. ശിവൻകുട്ടി ഉദ്​ഘാടനം ചെയ്യുന്നു MUST കളിയിലിൽ അപ്പൂപ്പൻ കാവിലെ കൊടുതി മഹോത്സവം മടവൂർ: മടവൂർ പടിഞ്ഞാറ്റേല കളിയിലിൽ അപ്പൂപ്പൻ കാവിലെ കൊടുതി മഹോത്സവം ചൊവ്വാഴ്ച ശിവരാത്രി നാളിൽ നടക്കും. രാവിലെ 5.30ന് ഉഷഃപൂജ, 6.30 ന് സമൂഹപൊങ്കാല. എട്ടിന് ഭാഗവത പാരായണം. വൈകീട്ട് ആറിന് കൈപ്പള്ളിയിൽ വിളക്ക്. ഏഴിന് അപ്പൂപ്പൻ കാവിൽ ദീപാരാധനയും വിളക്കും. രാത്രി ഒമ്പതുമുതൽ വിളയ്ക്കാട് ജാനകിയും സംഘവും അവതരിപ്പിക്കുന്ന കാകളിയും പടയണിയും. പുലർച്ച നാലിന് വട്ടിപ്പൊങ്കൽ. തുടർന്ന് കൊടുതിയും വിളക്കും. വിദ്യാഭ്യാസം മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നതാകണം -ശിവഗിരി മഠാധിപതി ആറ്റിങ്ങൽ: അറിവ് പകരുക എന്നതിനപ്പുറം വിദ്യാർഥികളെ മനുഷ്യത്വത്തിലേക്കും നന്മയിലേക്കും നയിക്കുന്നതിനാകണം വിദ്യാഭ്യാസമെന്ന് ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി. ചിറയിൻകീഴ് നോബിൾ ഗ്രൂപ് ഓഫ് സ്കൂൾസിന്റെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനത്തലവട്ടം ആനന്ദൻ അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ വി. ശശി, ഡി.കെ. മുരളി, ഒ.എസ്. അംബിക, വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, ശിവരാജ വിജയൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ജില്ല പഞ്ചായത്തംഗം ആർ. സുഭാഷ്, ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് പി.സി. ജയശ്രീ, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, തോട്ടയ്ക്കാട് ശശി, നോബിൾ ഗ്രൂപ് ഓഫ് സ്കൂൾസ് ചെയർമാൻ പി. സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.