സൈനികന്റെ പിതാവിന്റെ മൃതദേഹത്തോട് അവഗണന​​യെന്ന് പരാതി

പാറശ്ശാല: സൈനികന്റെ പിതാവിന്റെ മൃതദേഹത്തോട് പാറശ്ശാല പൊലീസ് അവഗണന കാണിച്ചതായി പരാതി. ഞായറാഴ്ച വൈകുന്നേരം പാറശ്ശാലയില്‍ വാഹനാപകടത്തില്‍ മരിച്ച പാറശ്ശാല കാരാളി സ്വദേശി ഹരിയുടെ (58) മൃതദേഹം മോര്‍ച്ചറിയില്‍ മണിക്കൂറുകള്‍ സൂക്ഷിച്ചു​. ഇത്​ പാറശ്ശാല പൊലീസിന്റെ അനാസ്ഥകാരണമെന്നാണ്​ പരാതി. സൈനികനായ മകന്‍ പത്മകുമാര്‍ പഞ്ചാബിലായിരുന്നു. അവിടെനിന്ന്​ അടിയന്തരമായി ലീവ് അനുവദിച്ച് ഇന്നലെ ദിവസം ഉച്ചക്ക്​ 12 ന്​ വീട്ടില്‍ എത്തിയിട്ടും മൃതദേഹം മോര്‍ച്ചറിയില്‍ തന്നെയായിരുന്നു. യാക്കോബ് എന്ന ഉദ്യോഗസ്ഥനെയാണ് മൃതദേഹ പരിശോധനക്കും മറ്റ് പോസ്റ്റ്​മോര്‍ട്ടം നടപടികള്‍ക്കുമായി പാറശ്ശാല സി.ഐ ചുമതലപ്പെടുത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി. തുടര്‍ന്ന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി പൊലീസ് ഉദ്യോഗസ്ഥന് മുന്നില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥന്റെ അലംഭാവ നടപടിയാണ് ഉണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിപ്പിക്കാന്‍ പൊലീസ് വാഹനം ഉപേക്ഷിച്ച് ഉദ്യോഗസ്ഥര്‍ കാല്‍നടയായി ഇന്‍ക്വസ്റ്റ് നടപടിക്കെത്തിയതെന്ന ആരോപണവുമുണ്ട്. മജിസ്‌ട്രേറ്റിന്റെ വോയിസ് റെക്കോഡിങ് പുറത്തുവിട്ട വിവാദത്തിന്​ പിന്നിലും ഈ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. കെ.എൽ.സി.എ നെയ്യാറ്റിൻകര രൂപത സമിതി നെടുമങ്ങാട്: കെ.എൽ.സി.എ നെയ്യാറ്റിൻകര രൂപത സമിതിയുടെ പുതിയ പ്രസിഡന്റായി ആൽഫ്രഡ് വിൽസൻ (കിളിയൂർ), ജനറൽ സെക്രട്ടറിയായി വികാസ് കുമാർ.എൻ. വി (തുമ്പോട്ടുകോണം), ട്രഷററായി രാജേന്ദ്രൻ (കത്തീഡ്രൽ ), വൈസ് പ്രസിഡന്റുമാരായി അനിത. സി.ടി (തിരുപ്പുറം), അഗസ്റ്റ്യൻ. ജെ (മാറനല്ലൂർ), എം.എം. അഗസ്റ്റ്യൻ (മലപ്പനംകോട്), സന്തോഷ്. എസ്. ആർ (മൈലം), സെക്രട്ടറിമാരായി അഡ്വ. മഞ്​ജു (മണ്ണൂർ), ഡി.ജി. ജയപ്രകാശ് (വ്ലാത്താങ്കര), വിപിൻ രാജ് (മരിയാപുരം), സുനിൽ രാജ് (കുറുപുഴ) എന്നിവരെ തെരഞ്ഞെടുത്തു. ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത് സമിതി കാട്ടാക്കട: ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത് സമിതി, പന്നിയോട് ദേശസേവിനി ഗ്രന്ഥശാല, എക്സൈസ് എന്നിവ ചേർന്ന് 'വിമുക്തി' ലഹരിവിരുദ്ധ സദസസ്സ്​ സംഘടിപ്പിച്ചു. പന്നിയോട് ഗവ. എൽ.പി സ്കൂളിൽ ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡൻറ് ബി. ഷാജിമോൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം വി. രാധിക മുഖ്യപ്രഭാഷണം നടത്തി. പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ വിമുക്തി ജ്വാല തെളിച്ചു. തകഴി സ്മാരക ഗ്രന്ഥശാലാ പ്രസിഡൻറ് പി. മണികണ്ഠൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ആര്യനാട് എക്സൈസ് പ്രിവന്റിവ് ഓഫിസർ സി. ശിശുപാലൻ, ബ്ലോക്ക് പഞ്ചായത്തംഗം സി. വിജയൻ, ഗ്രാമപഞ്ചായത്തംഗം ടി. കുമാരദാസ്, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ എ.ജെ. അലക്സ് റോയ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.