വിദ്യാഭ്യാസരംഗത്ത്​ എൻ.എ. കരീമിന്‍റെ സംഭാവനകൾ എക്കാലവും ഓർക്കപ്പെടും -മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: സ്കൂൾ തലത്തിൽ തുടങ്ങി ഉന്നത വിദ്യാഭ്യാസവും അനൗപചാരിക വിദ്യാഭ്യാസവും ഉൾപ്പെടെ സമസ്ത മേഖലകളിലും ഡോ.എൻ.എ. കരീമിന്റെ സംഭാവനകൾ കേരളം എക്കാലവും ഓർക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറുമായിരുന്ന ഡോ. എൻ.എ. കരീമിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച്​ നടത്തിയ അനുസ്മരണ സമ്മേളനം പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഇ.എം. നജീബ്​ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയഭേദമന്യേ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വമായിരുന്നു ഡോ. എൻ.എ. കരീമിന്റേതെന്ന് തുടർന്നു സംസാരിച്ച യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അനുസ്മരിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് ദിശാബോധം നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ചവരിലൊരാളാണ് ഡോ. എൻ.എ. കരീമെന്ന് ഡോ. എൻ.എ. കരീം സ്മാരകപ്രഭാഷണം നിർവഹിച്ച ന്യൂഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. വത്സൻ തമ്പു അഭിപ്രായപ്പെട്ടു. ഷാനവാസ് പോങ്ങനാടിന് ഡോ.എൻ.എ. കരീം സ്മാരക പുരസ്കാരംമന്ത്രി സമ്മാനിച്ചു. നൂറുൽ ഇസ്​ലാം സർവകലാശാല പ്രോ ചാൻസലർ എം.എസ്. ഫൈസൽ ഖാൻ, നാസർ കടയറ, എ. സുഹൈർ, ഡോ. കായംകുളം യൂനുസ്, ഷാനവാസ് പോങ്ങനാട്, പ്രഫ. സക്കറിയ തങ്ങൾ എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.