കന്യാകുമാരി ജില്ലയിൽ ശിവാലയ ഓട്ടം തുടങ്ങി

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ശിവരാത്രിയുടെ ഭാഗമായി നടക്കാറുള്ള ശിവാലയ ഓട്ടം തിങ്കളാഴ്ച വൈകുന്നേരം മുഞ്ചിറ തിരുമല ക്ഷേത്രത്തിൽനിന്ന്​ തുടങ്ങി. 12 ശിവക്ഷേത്ര ദർശനമാണ് ശിവാലയ ഓട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. തിരുമല ക്ഷേത്രം കഴിഞ്ഞ് തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നി പാകം, കൽക്കുളം, മേലാങ്കോട്, തിരുവടയ്ക്കോട്, തിരുവിതാംങ്കോട്, തൃപ്പന്നിയോട് കഴിഞ്ഞ് തിരുനട്ടാലത്ത് അവസാനിക്കും. നൂറോളം കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ച് കിടക്കുന്ന ക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും ഓടി ദർശനം പൂർത്തിയാക്കണമെന്നാണ് ഐതിഹ്യം. കോവിഡ് വ്യാപനതോത് കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. കേരളത്തിൽനിന്ന്​ ശിവാലയ ഓട്ടത്തിന് നിരവധി പേർ പങ്കെടുക്കാൻ എത്തിയിരുന്നു. ശിവരാത്രിയോടനുബന്ധിച്ച് ചൊവ്വാഴ്ച കന്യാകുമാരി ജില്ലക്ക്​ പ്രദേശിക അവധി നൽകി ജില്ല ഭരണകൂടം ഉത്തരവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.