സഹോദരി യുവാവിനെ ചിരവകൊണ്ട്​ അടിച്ചതായി പരാതി

ബാലരാമപുരം: കൈയാങ്കളിക്കിടെ സഹോദരനെ ചിരവ കൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച് സഹോദരി. വെങ്ങാനൂർ പുല്ലാന്നിമുക്ക് ആഞ്ജനേയത്തിൽ ബീന (48), ശിവപ്രസാദ് (35) എന്നിവരാണ് പരസ്​പരം ഏറ്റുമുട്ടിയത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച സന്ധ്യയോടെയാണ് സംഭവം. സഹോദരിയുടെ വീട്ടിലെത്തിയ ശിവപ്രസാദ് ബീന രണ്ട് യുവാക്കളുമായി വീട്ടിൽ സംസാരിച്ച് കൊണ്ടിരിക്കുന്നത് കണ്ടതിനെതുടർന്ന് നടന്ന വാക്കുതർക്കത്തിലാണ് ഏറ്റുമുട്ടലിനിടയാക്കിയതെന്നാണ്​ ബീന പൊലീസിന് നൽകിയ മൊഴി. സഹോദരൻ ആക്രമിച്ചതിനെതുടർന്ന് ചിരവ കൊണ്ട് തലക്കും കൈക്കുമടിച്ച് പരിക്കേൽപിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ശിവപ്രസാദിനെ പൊലീസെത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീനയുടെ മൊഴി പൊലീസ്​ പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ലെങ്കിലും കൂടുതൽ അന്വേഷണം നടത്തിവരുന്നു. സംഭവസമയത്ത് വീട്ടിലെത്തിയ യുവാക്കളാണോ ആക്രമിച്ചതെന്നും പൊലീസ്​ പരിശോധിച്ചു വരുന്നുണ്ട്. ഇവർ ശിവപ്രസാദിനെ മർദിച്ചതായും പറയുന്നു. ഇരുവരും ഒരുമിച്ച് വെങ്ങാനൂരിൽ പച്ചക്കറിക്കച്ചവടം രണ്ടാഴ്ചയായി നടത്തിവരികയാണ്​. പൊലീസ്​ കസ്റ്റഡിയിലെടുത്ത ബീനയുടെ ശരീരത്തിലും അടിയേറ്റതിന്‍റെ പരിക്കിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലരാമപുരം പൊലീസ്​ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.