ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

പാറശ്ശാല: ബൈക്ക് മോഷണക്കേസിലെ പ്രതികളായ പാറശ്ശാല ടൗണ്‍ ചന്ദനക്കട്ടി സ്വദേശികളായ ജിജോ (21), ചിക്കു എന്ന പ്രവീണ്‍ (26) എന്നിവർ പാറശ്ശാല പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം പുത്തന്‍കട പരുത്തിവിള ഭാഗത്തുനിന്ന്​ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് പ്രതികള്‍ മോഷ്ടിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാറശ്ശാല സി.ഐയുടെ നേതൃത്വത്തില്‍ എസ്.ഐ സുജിത്, ടോംജോസ്, ജ്യോതിഷ്‌കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്. ചിത്രം.ജിജോ (21), പ്രവീണ്‍ (26).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.