പ്രതിഷേധ പ്രകടനം

പ്രസിദ്ധീകരണത്തിന്: - *ഹരിദാസനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം* നെടുമങ്ങാട്: തലശ്ശേരി പുന്നേലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസനെ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം പൂവത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവത്തൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. പ്രതിഷേധയോഗം ഏര്യാ കമ്മിറ്റി അംഗം എസ്.എസ്.ബിജു ഉത്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.മധു അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ഉദയകുമാർ, രഞ്ജിത് കൃഷ്ണ, എസ്.സിന്ധു, എസ്.ഷിനി, എം.രാജേന്ദ്രൻ, പുങ്കുംമൂട് രാജേന്ദ്രൻ, വി.എച്ച്. അനിൽകുമാർ, എസ്.കബീർ, ആർ.സിന്ധുക്കുട്ടൻ, ആർ.വി.ബിജു എന്നിവർ നേതൃത്വം നല്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.