തിരുവനന്തപുരം: കൃഷി പരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളില്‍ മാനസിക സാമൂഹികതലങ്ങളില്‍ മാറ്റംവരുത്താനായി കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ ബ്ലോസം പദ്ധതി ആരംഭിക്കുന്നു. മാജിക് അക്കാദമിയും നബാര്‍ഡും കേരള അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റിയും സംയുക്തമായി ആരംഭിക്കുന്ന പദ്ധതി ബുധനാഴ്ച രാവിലെ 11.30ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. നബാര്‍ഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഷാജി കെ.വി അധ്യക്ഷതവഹിക്കും. ഡിഫറന്റ് ആർട്ട് സെന്ററിന് സമീപത്തായി ഒരുക്കുന്ന കൃഷിയിടത്തില്‍ ഭിന്നശേഷിക്കുട്ടികളുടെ നേതൃത്വത്തില്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഔഷധസസ്യങ്ങള്‍, അലങ്കാരച്ചെടികള്‍ എന്നിവ വെച്ചുപിടിപ്പിക്കും. ചെടികളുടെ പരിപാലനം പൂര്‍ണമായും ഭിന്നശേഷിക്കുട്ടികളാണ് നിര്‍വഹിക്കുന്നത്. ഇവയില്‍നിന്ന് ലഭിക്കുന്ന ഉൽപന്നങ്ങള്‍ക്ക് പുറംവിപണി കണ്ടെത്തുകയും വരുമാനം ഭിന്നശേഷിക്കുട്ടികള്‍ക്കായി നല്‍കുകയും ചെയ്യും. വരും വര്‍ഷങ്ങളില്‍ പദ്ധതി വ്യാപിപ്പിക്കാനും കൂടുതല്‍ കുട്ടികളെ ഹോര്‍ട്ടികള്‍ച്ചര്‍ തെറപ്പിയിലേക്ക് കൊണ്ടുവരാനും ശ്രമം നടത്തുമെന്ന് മാജിക് അക്കാദമി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.