വെഞ്ഞാറമൂട്: കാൽ വഴുതി കുളത്തിൽ വീണ് നാല് വയസ്സുകാരൻ മരിച്ചു. തേക്കട കുളക്കോട് മുനീറയുടെ മകൻ ലാലിന് മുഹമ്മദാണ് മരിച്ചത്. തേക്കട കുളത്തിൻകര പെരുമ്പിലാംകോട് കുളക്കോട് അംഗണവാടിക്ക് സമീപമായിരുന്നു അപകടം. വൈകീട്ട് മുനീറ പാൽ വാങ്ങുന്നതിനായി കുട്ടിയെ 500 മീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് വിട്ടിരുന്നു. ഏറെസമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനാൽ മൂത്ത മകൻ ലല്ലു അന്വേഷിച്ചു പോകുകയും ഈ സമയം റോഡിന് സമീപത്തെ കുളത്തിന്‍റെ കരയിൽ വാഴയുടെ ചുവട്ടിൽ പാൽ ഇരിക്കുന്നത് കാണുകയും ചെയ്തു. വിവരമറിഞ്ഞ് മുനീറയും സമീപവാസികളും ചേർന്ന് കുളത്തിൽനിന്ന് കുട്ടിയെ എടുത്ത് കന്യാകുളങ്ങര ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.