ആവശ്യത്തിന്​ ബസില്ല; കുട്ടികൾ സ്​കൂളിൽ പോയത്​ ഗുഡ്സ്​ ഓട്ടോയിൽ

ബാലരാമപുരം: ആവശ്യത്തിന് കെ.എസ്.​ആർ.ടി.സി ബസ്​ സർവിസുകളില്ലാത്തതും ബസിലെ തിരക്കും കാരണം സ്​കൂളിൾ പോകുന്നതിന് കുട്ടികൾക്ക്​ ആശ്രയം ഗുഡ്സ്​ ഓട്ടോ. ബാലരാമപുരം വഴിമുക്ക് ജങ്ഷനിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന യാത്ര. പൂവാർ-ബാലരാമപുരം റൂട്ടിൽ പകൽസമയങ്ങളിൽ ബസ്​ സർവിസുകൾ കുറവായത് കാരണം നിലവിലെ സർവിസുകളിൽ വലിയ തിരക്കാണ്. കോവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കപ്പെടാതെയാണ് യാത്ര. സ്​കൂൾ സമയങ്ങളിൽ വലിയ തിരക്കാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നുള്ള ബസുകൾ വെട്ടിക്കുറച്ചതാണ് കുട്ടികളെ ബുദ്ധിമുട്ടിലാക്കിയത്. തിങ്കളാഴ്ച സ്​കൂളിൽ പോകുന്നതിനായി വഴിമുക്ക് ജങ്ഷനിൽ നിന്ന കുട്ടികൾക്ക് ബസിലെ തിരക്കുകാരണം കൃത്യസമയത്ത് സ്​കൂളിലെത്തുന്നതിനായി ഗുഡ്സ്​ ഓട്ടോ കൈകാണിച്ച് നിർത്തി അതിൽ കയറി എ​ത്തേണ്ടി വന്നു. ചിത്രം WhatsApp Image 2022-02-21 at 1.32.54 PM (1).jpg WhatsApp Image 2022-02-21 at 1.32.54 PM.jpg സ്​കൂളിൽ കൃത്യസമയത്തെത്തുന്നതിനായി ഓട്ടോയിൽ കയറി സ്​കൂളിൽ പോകുന്ന കുട്ടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.