മുസ്​ലിം സമുദായത്തിന്​ ആത്മവിശ്വാസവും പ്രതീക്ഷയും നൽകാൻ പണ്ഡിതന്മാർക്ക് കഴിയണം -അബ്ദുൽ ഹകീം നദ്‌വി

കൊല്ലം: 'വിശ്വാസത്തിന്‍റെ അഭിമാന സാക്ഷ്യം, വിമോചനത്തിന്‍റെ പാരമ്പര്യം' തലക്കെട്ടിൽ മേയ്‌ 21നും 22നും എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പണ്ഡിത സംഗമം നടത്തി. 'മുസ്​ലിം സമുദായം: അതിജീവനം, ശാക്തീകരണം, പണ്ഡിതദൗത്യം' തലക്കെട്ടിൽ നടന്ന സംഗമം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്​വി ഉദ്ഘാടനം ചെയ്തു. ഫാഷിസ്റ്റ് കാലത്ത് നിരീശ്വര നിർമത പ്രത്യയശാസ്ത്രങ്ങളുടെ ആക്രമണം പ്രതിരോധിച്ച് മുസ്​ലിം സമുദായത്തിന് ആത്മവിശ്വാസവും പ്രതീക്ഷയും പകരാൻ പണ്ഡിതന്മാർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജുമൈൽ അധ്യക്ഷതവഹിച്ചു. സെക്രട്ടറിമാരായ ഡോ. അലിഫ് ശുക്കൂർ, തൻസീർ ലത്തീഫ് എന്നിവർ സംസാരിച്ചു. അബ്ദുൽ ജവാദ് മന്നാനി, മുഹമ്മദ് ഇർഷാദ്, നവാസ് മന്നാനി, അജിഖാൻ മൗലവി, സക്കീർ ഹുസൈൻ റഷാദി, ശിഹാബുദ്ദീൻ ഖാസിമി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മുസ്​ലിം പേഴ്സണൽ ലോ ബോർഡ് അംഗം അബ്ദുൽ ശുക്കൂർ ഖാസിമിയുടെ സന്ദേശം ദാറുൽ ഉലൂം വിദ്യാർഥി സൽമാൻ ഹുസ്നി വായിച്ചു. അബ്ദുൽ വാജിദ് ഹസനിയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച സംഗമത്തിൽ സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് എസ്. സലാഹുദ്ദീൻ സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ് ഇ.കെ. സിറാജുദ്ദീൻ സമാപനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.