തിരുവനന്തപുരം: ജില്ല സ്പോർട്സ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 8.30ന് കണ്ടള ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽവെച്ച് ജില്ലതല ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പും 27ന് രാവിലെ 8.30ന് കാലടി വോളിബാൾ ക്ലബിൽവെച്ച് ജില്ലതല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പും നടത്തും. മിനി, സബ് ജൂനിയർ വിഭാഗത്തിലെ പെൺകുട്ടികളുടെ ടീമിന്റെ സെലക്ഷൻ ട്രയൽസും ഇതോടൊപ്പം നടക്കും. 2004 ജനുവരി ഒന്നിനുശേഷം ജനിച്ച ആൺ/ പെൺ കുട്ടികൾക്ക് ജൂനിയർ വോളിബാൾ മത്സരത്തിലും 2001 ജനുവരി ഒന്നിനുശേഷം ജനിച്ച ആൺ/പെൺ കുട്ടികൾക്ക് യൂത്ത് വോളിബാൾ മത്സരത്തിലും പങ്കെടുക്കാം. പങ്കെടുക്കുന്നവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. ഈ ചാമ്പ്യൻഷിപ്പിൽനിന്ന് സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ല ടീമിനെ തെരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2331120.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.