തിരുവനന്തപുരം: മാതൃ-ശിശു ചികിത്സയിലെ സമകാലിക വിശകലനം പ്രമേയമാക്കി കിംസ് ഹെൽത്ത് 'ഫീറ്റോമാറ്റ് 2022' എന്ന പേരിൽ രാജ്യാന്തര സമ്മേളനം സംഘടിപ്പിച്ചു. ഹൈറിസ്ക് പ്രഗ്നൻസി ആൻഡ് പെരിനാറ്റോളജി, ഒബ്സ്ട്രെറ്റിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം. കിംസ് ഹെൽത്ത് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള ഉദ്ഘാടനം ചെയ്തു. സിഡ്നി ലിവർപൂൾ ഹോസ്പിറ്റൽ ഫീറ്റൽ മെറ്റേർണൽ യൂനിറ്റ് ഡയറക്ടർ ഡോ. ജോൺ സ്മോളെനിക്, യു.കെയിൽനിന്നുള്ള ഡോ. ജ്യോത്സ്ന ആചാര്യ, ഡോ. മാധവി പുരേതി എന്നിവർ മുഖ്യ സെഷനുകൾക്ക് നേതൃത്വം നൽകി. ദേശീയതലത്തിൽ വിദഗ്ധ ഡോക്ടർമാരായ എസ്. സുരേഷ്, ഉമാ റാം, വി.പി. പൈലി, താരകേശ്വരി സുരപനേനി തുടങ്ങിയവരും പങ്കാളികളായി. ഹൈറിസ്ക് ഒബ്സ്ട്രെറ്റിക്സ് വിഭാഗം കോഓഡിനേറ്ററും സീനിയർ കൺസൾട്ടൻറുമായ ഡോ. വിദ്യാലക്ഷ്മി ആർ. നേതൃത്വം നൽകി. 250ലധികം ഡോക്ടർമാർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.