ആറ്റിങ്ങൽ: കർഷകരെ പരിഗണിക്കാത്ത, ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുള്ള വിഹിതം വെട്ടിക്കുറച്ച് കുത്തക കോർപറേറ്റുകളെ സഹായിക്കുന്ന കേന്ദ്ര ബജറ്റിനെതിരെ ആറ്റിങ്ങൽ കച്ചേരി നടയിൽ സംയുക്ത ട്രേഡ് യൂനിയന്‍റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടന്നു. ധർണ ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി ചെറുനാരകംകോട് ജോണി ഉദ്ഘാടനം ചെയ്തു. ഗോപകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. ആറ്റിങ്ങൽ ജി. സുഗുണൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി. വിജയകുമാർ, എം. മുരളി, പി. മണികണ്ഠൻ, ജി. വേണുഗോപാലൻ നായർ, ജി. വ്യാസൻ, കെ.എസ്. ബാബു, കോരാണി സനൽ, ശ്യാം നാഥ്, ഇയ്യാസ്. എം, കൃഷ്ണകുമാർ, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. ഫോട്ടോ: twatl trade union കേന്ദ്ര സർക്കാറിന്‍റെ ജനദ്രോഹ ബജറ്റ് ആറ്റിങ്ങൽ സംയുക്ത പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.