ഹോട്ട്സ്പോട്ട് പട്ടികയിൽ കൂടുതൽ വില്ലേജുകൾ ഉൾപ്പെടുത്തണം: വനം മന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: കാട്ടുപന്നി ശല്യം രൂക്ഷമായ വില്ലേജുകളുടെ ഹോട്ട്സ്പോട്ട് പട്ടികയിൽ റാന്നി മണ്ഡലത്തിൽ പന്നി ശല്യം കൂടുതലുള്ള വില്ലേജുകൾ കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് വനം മന്ത്രി എ.കെ. ശശീന്ദ്രന് പ്രമോദ് നാരായൺ എം.എൽ.എ കത്ത്‌ നൽകി. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്ന പട്ടികയിൽ ജില്ലയിലെ 27 വില്ലേജുകളെ മാത്രമാണ് ഉൾപ്പെടുത്തിയത്. എട്ടു മാസം മുമ്പ്​ വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ പട്ടികയിൽ വനത്തോടുചേർന്ന വില്ലേജുകൾ ഉൾപ്പെട്ടില്ല. കാട്ടുപന്നി ശല്യം മൂലം കർഷകർ കൃഷി പോലും ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. മാനദണ്ഡങ്ങളിൽ മാറ്റം വേണമെന്നും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച അടിയന്തരമായി പരിഹരിച്ച്​ പുതുക്കിയ പട്ടിക കേന്ദ്രത്തിന്​ നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.