ജയിൽ മോചിതരുടെ പുനരധിവാസത്തിനായി കൂട്ടായ്മ

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജയിലുകളിൽനിന്ന് ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കി പുതിയ കൂട്ടായ്മ പ്രവർത്തനം ആരംഭിച്ചു. പ്രതീക്ഷ അതിജീവനം ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് കൂട്ടായ്മ പ്രവർത്തിക്കുക. ശിക്ഷാകാലം പൂർത്തിയാക്കി പുറത്തുവരുന്നവർ സമൂഹത്തിലും കുടുംബത്തിലും ഒറ്റപ്പെടുന്ന അവസ്ഥയില്ലാതാക്കി അവരെ പുനരധിവസിപ്പിക്കുക എന്നതാണ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം നിലവിലെ തടവുകാരുടെ ആശ്രിതരുടെ ഉന്നമനത്തിനും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റു ക്ഷേമ പ്രവർത്തനങ്ങൾക്കും സൊസൈറ്റി നേതൃത്വം നൽകും. ജയിലിലെ അന്തേവാസികൾക്ക് നിയമ സഹായം നൽകുന്നതിന്​ സൊസൈറ്റിയുടെ സേവനം ലഭ്യമാണ്. ജയിൽ മോചിതരാകുന്നവർക്കായി തൊഴിലവസരങ്ങൾ ഒരുക്കുകയും പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനാവശ്യമായിട്ടുള്ള സഹായം ചെയ്തുകൊടുക്കാനും സൊസൈറ്റിക്കു കീഴിൽ പദ്ധതികളുണ്ടാകും. സൊസൈറ്റിയുടെ പ്രസിഡന്റായി ഹരിശങ്കർ (തിരുവനന്തപുരം), സെക്രട്ടറിയായി സനീഷ് (തൃശൂർ), ട്രഷറർ റഫീഖ് (തൃശൂർ), വൈസ് പ്രസിഡന്റ് ഹബീബ് (തൃശൂർ), ജോയന്റ് സെക്രട്ടറി രഞ്ജിത്ത് (തിരുവനന്തപുരം), ബിജു (തിരുവനന്തപുരം), അബ്ദുൽ സിജി (തിരുവനന്തപുരം) എന്നിവരടങ്ങുന്ന ഭരണസമിതിയെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.