കിംസ് ഹെല്‍ത്തില്‍ പീഡിയാട്രിക് എപ്പിലെപ്സി ക്ലിനിക്

തിരുവനന്തപുരം: കിംസ് ഹെല്‍ത്തില്‍ കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കുമായി അപസ്മാര ക്ലിനിക് തുടങ്ങി. എല്ലാ മാസവും ആദ്യത്തേയും മൂന്നാമത്തേയും തിങ്കളാഴ്ചകളില്‍ ഉച്ചക്ക്​ രണ്ടു മുതല്‍ നാലുവരെയാണ് ക്ലിനിക്​. വിദഗ്ധ പരിശോധനക്കുള്ള വിഡിയോ ഇ.ഇ.ജി, എം.ആർ.ഐ ബ്രയിന്‍, ഡ്രഗ് ലെവല്‍ മോണിറ്ററിങ്​, സ്ലീപ് സ്റ്റഡി സൗകര്യങ്ങള്‍ ലഭ്യമാണ്. വിവിധ ചികിത്സകള്‍ക്കുശേഷവും രോഗം ഭേദമാകാത്ത കുട്ടികളുടെ സമഗ്ര ആരോഗ്യപരിപാലനമാണ് ലക്ഷ്യം. ബുദ്ധിവൈകല്യം, ഹൈപ്പര്‍ആക്റ്റിവിറ്റി, ഓട്ടിസം, പഠനവൈകല്യം എന്നിവക്ക്​ വിദഗ്ധ പരിശോധനയും പ്രത്യേക പരിശീലനവും ലഭിക്കും. മരുന്നുകള്‍ ദീര്‍ഘകാലം കഴിക്കുന്നതിന്‍റെ പാര്‍ശ്വഫലങ്ങളായ ഹൈപ്പോതൈറോയിഡിസം, അമിതഭാരം, ഉറക്കക്കുറവ്, ഉറക്കകൂടുതല്‍ എന്നിവ പ്രാരംഭത്തില്‍ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. പീഡിയാട്രിക് ന്യൂറോളജിസ്റ്റുകളായ ഡോ. ഡി. കല്‍പന, ഡോ. മുഹമ്മദ് കുഞ്ഞ്, ഡെവലപ്മെന്‍റല്‍ പീഡിയാട്രീഷന്‍ ഡോ. റീബ ആന്‍ ഡാനിയേല്‍, ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റുകളായ പി.എസ്.​ സുചിത്ര, ഡോ. ലീന സാജു എന്നിവരുടെ സേവനം ക്ലിനിക്കില്‍ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.