നാഗർകോവിൽ: ഓൾ വുമൺ പൊലീസ് സ്റ്റേഷനിലെ വനിത ഇൻസ്പെക്ടർ കൺമണിയുടെ വീട്ടിലും സുഹൃത്ത് അമുതയുടെ വീട്ടിലും ശനിയാഴ്ച പുലർച്ച വിജിലൻസ് ഡി.എസ്.പി പീറ്റർ പാലിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ ബെഞ്ചമിൻ, രമ എന്നിവർ പരിശോധന നടത്തി. ഇൻസ്പെക്ടർ കൺമണിയുടെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നോട്ടുകൾ, ഒന്നേകാൽ കോടി രൂപയുടെ ബാങ്ക് നിക്ഷേപ രേഖകൾ, വിവിധ ആൾക്കാരുടെ ഒപ്പ് മാത്രം ഉള്ള മുദ്ര പേപ്പറുകൾ, ഒരു മുറി നിറയെ സമ്മാനമായി ലഭിച്ച സാധനങ്ങൾ, കെട്ടുകണക്കിന് മാസ്ക്, സാനിറ്റൈസർ എന്നിവയും കണ്ടെടുത്തു. ഇവരുടെ ഭർത്താവ് സേവ്യർ പാണ്ഡ്യൻ സർക്കാർ അഭിഭാഷകനാണ്. ഇവർക്കെതിരെ പൊതുസമൂഹത്തിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.