പോത്തൻകോട്: പോത്തൻകോട് എമർജൻസി വെറ്ററിനറി ഡോക്ടർ അമീർ സുഹൈലിനെ ഫോണിലൂടെ അസഭ്യം പറഞ്ഞതായും ഭീക്ഷണിപ്പെടുത്തിയതായും പരാതി. കഴിഞ്ഞ 25നാണ് സംഭവം. വളർത്തുനായ്ക്ക് വാക്സിനെടുക്കണമെന്ന ആവശ്യവുമായി ഒരാൾ അമീർ സുഹൈലിനെ സമീപിച്ചിരുന്നു. ശാരീരിക അസ്വസ്ഥതയുള്ളതിനാൽ വാക്സിനെടുക്കാൻ പോയില്ല. അടുത്ത ദിവസം േകാവിഡ് നിരീക്ഷണത്തിൽ ഇരുന്ന അമീറിന് അസഭ്യ മെസേജയക്കുകയും ഫോൺ വിളിച്ച് ഭീക്ഷണിപ്പെടുത്തിയെന്നുമാണ് പരാതി. സംഭവത്തിൽ മംഗലപുരം പൊലീസിൽ പരാതി നൽകി. പ്രതിയെ ഉടൻ പിടികൂടുമെന്ന് സി.ഐ പറഞ്ഞു. സംഭവത്തെ വെറ്ററിനറി ഓഫിസേഴ്‌സ് അസോസിയേഷൻ അപലപിച്ചു. കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.