തിരുവനന്തപുരം: കേരള ബാങ്കിന്‍റെ പേരിൽ നടക്കുന്ന തട്ടിപ്പിൽ വഞ്ചിതരാകരുതെന്ന് ബാങ്ക് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. കേരള ബാങ്കിൽ അറ്റൻഡർ തസ്തികകളിൽ ജോലി വാഗ്ദാനം നൽകി ചിലർ പൊതുജനങ്ങളെ സമീപിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവർ ജോലി നൽകുന്നതിനായി പണം ആവശ്യപ്പെടുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം വാഗ്ദാനങ്ങൾ നൽകുന്ന ആളുകളുടെ വിവരം ബാങ്കിനെ യഥാസമയം അറിയിക്കാനും ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. കേരള ബാങ്കിന്‍റെ നിയമനങ്ങളെല്ലാം കേരള പബ്ലിക് സർവിസ് കമീഷൻ/എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് എന്നിവ മുഖാന്തരമായതിനാൽ മറ്റു മാർഗങ്ങളിലൂടെയുള്ള ജോലി വാഗ്ദാനങ്ങളെല്ലാം തട്ടിപ്പ് നടത്താനുള്ള ശ്രമങ്ങളാണെന്ന് ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിയ്ക്കൽ അറിയിച്ചു. ഇത്തരം ആളുകളുടെ തട്ടിപ്പിൽ കുടുങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.