കുടിവെള്ളത്തിനായി പഞ്ചായത്ത് ഓഫിസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

. വെള്ളറട: കള്ളിക്കാട് പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കാത്തതിനെതിരെ പഞ്ചായത്ത് ഓഫിസില്‍ ധര്‍ണ നടത്തി. കോണ്‍ഗ്രസ് കള്ളിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. മാത്യുകുട്ടി നേതൃത്വം നല്‍കി. വില്‍ഫ്രഡ് രാജ്, വാവോട് ഷാജികുമാര്‍, പ്രതീഷ്​ മുരളി, സദാശിവന്‍, ബിനു, ബിന്ദു എന്നിവര്‍ സംസാരിച്ചു. ചിത്രം. കള്ളിക്കാട് പഞ്ചായത്ത് ഓഫിസ് ധര്‍ണ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.