പെരുങ്കടവിളയില്‍ സി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കം

വെള്ളറട: സി.പി.ഐ പെരുങ്കടവിള ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള വടകര ബ്രാഞ്ച് സമ്മേളനം ക്ഷീരസംഘം ഹാളില്‍ നടന്നു. പാറശ്ശാല മണ്ഡലം കമ്മിറ്റി അംഗം അനീഷ് കുമാര്‍ ഉദ്​ഘാടനം ചെയ്തു. ടി. ദാസ് രാജ് പതാക ഉയര്‍ത്തി. ടി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കാനക്കോട് ബാലരാജ്, ഗിരീഷ് സിങ്​, ടി.ദാസ് രാജ്, ദിനുരാജ്​, ദീപുരാജ്​ എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: ടി. ദാസ് രാജ് (സെക്രട്ടറി), ടി. ജയകുമാര്‍ (അസിസ്റ്റന്റ് സെക്രട്ടറി). ചിത്രം. സി.പി.ഐ വടകര ബ്രാഞ്ച് സമ്മേളനം പാറശ്ശാല മണ്ഡലം കമ്മിറ്റി അംഗം അനീഷ് കുമാര്‍ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.