ആദിവാസി മേഖലയിലെ കുടിവെള്ള പദ്ധതികൾ നിലച്ചു

നെടുമങ്ങാട്: കുടിവെള്ളക്ഷാമം രൂക്ഷമായ ആദിവാസി മേഖലക്കായി ആവിഷ്‌കരിച്ച കുടിവെള്ള പദ്ധതികൾ എങ്ങുമെത്തുന്നില്ല. തൊളിക്കോട് പഞ്ചായത്തിലെ പൊൻപാറ ആദിവാസി ഊരിൽ രണ്ടു പദ്ധതികളാണ് പാതിവഴിയിൽ നിലച്ചത്. 2013-14 സാമ്പത്തികവർഷത്തിൽ മലയോര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പൊൻപാറയിൽ നിർമിച്ച 35 ലക്ഷത്തിന്റെ കുടിവെള്ള പദ്ധതി തുടക്കത്തിലേ പാളി. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ പദ്ധതി ഉദ്ഘാടന ദിവസം തന്നെ പൈപ്പുകൾ പൊട്ടിപ്പൊളിഞ്ഞ് പ്രവർത്തനം നിലച്ചു. ചിറ്റീക്കുന്ന് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നിർമിച്ച കിണർ സ്വകാര്യവ്യക്തി നികത്തി. കിണർ ഉൾപ്പെടുന്ന ഭൂമി കൈയേറിയതായും പരിസരവാസികൾ ആരോപിക്കുന്നു. ഗോത്രമേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്​ കൊണ്ടുവന്ന രണ്ടു പദ്ധതികളും അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. ഫോട്ടോ: കുടിവെള്ള പദ്ധതിക്കായി നിർമിച്ച സംഭരണികളിലൊന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.