നെടുമങ്ങാട്: വിതുര പഞ്ചായത്തിൽ ഭരണ സ്തംഭനമാരോപിച്ച് യു.ഡി.എഫിന്റെ പ്രതിഷേധ ധർണ. സിപിഎം-സി.പി.ഐ തമ്മിലടി മൂലം പഞ്ചായത്ത് കമ്മിറ്റി പോലും ചേരാൻ കഴിയാത്ത സാഹചര്യമാണെന്ന് യു.ഡി.എഫ് ആരോപിച്ചു. ഫെബ്രുവരി മൂന്നാം തീയതി ചേരാനിരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷത്തിനൊപ്പം സി.പി.ഐ, ജനതാദൽ അംഗങ്ങൾ കൂടി പങ്കെടുക്കാത്തതിനാൽ കമ്മിറ്റി ഒഴിവാക്കേണ്ടി വന്നു. ചേരിപ്പോര് മൂലം പ്രതിപക്ഷ അംഗത്തിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് കമ്മിറ്റി കൂടേണ്ട അവസ്ഥയുമുണ്ടായി. 2021-22 സാമ്പത്തിക വർഷത്തെ പദ്ധതി വിനിയോഗത്തിൽ ജില്ലയിൽ ഏറ്റവും പിന്നിൽ പഞ്ചായത്തിനെ എത്തിച്ചത് ഭരണ കക്ഷികളുടെ തമ്മിലടി മൂലമാണെന്നും യു.ഡി.എഫ് ആരോപിച്ചു. നാലു മാസത്തിലേറെയായി തൊഴിലുറപ്പ് പദ്ധതിയിലെ ഒഴിവ് നികത്താൻ കഴിഞ്ഞിട്ടില്ല. പട്ടികവർഗകാർക്ക് സംവരണം ചെയ്ത പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവിലടക്കം ഇന്റർവ്യൂ പൂർത്തിയായി ഒരു മാസം പിന്നിട്ടിട്ടും നിയമനം നടത്താൻ കഴിഞ്ഞില്ല. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതിയുടെ മുന്നൊരുക്കങ്ങൾ ചെയ്യാനും ഭരണസമിതിക്ക് കഴിയുന്നില്ലെന്നും യു.ഡി.എഫ് അംഗങ്ങൾ പറയുന്നു. മേമല വിജയൻ, ജി. ഗിരീഷ്കുമാർ, വിഷ്ണു ആനപ്പാറ, സുരേന്ദ്രൻ നായർ, ലതകുമാരി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കലാണ് പ്രതിഷേധ ധർണ നടത്തിയത്. ഫോട്ടോ: വിതുര പഞ്ചായത്തിന്റെ ഭരണ സ്തംഭനത്തിനെതിരെ യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.