ആനാട് ആയുർവേദ ആശുപത്രിയെ തരംതാഴ്ത്താനുള്ള നീക്കം ഉപേക്ഷിക്കണം

നെടുമങ്ങാട്: ആനാട് ആയുർവേദ ആശുപത്രിയെ ഡിസ്​പെൻസറിയായി തരംതാഴ്ത്താനുള്ള നീക്കം ഉപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കിടത്തി ചികിത്സയുൾപ്പടെ സൗകര്യങ്ങളോടെ മലയോരമേഖലയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയാണിത്​. രണ്ടു വർഷം മുമ്പ് കോവിഡ് ഫസ്റ്റ്​ ലൈൻ ട്രീറ്റ്മെന്റ് സെന്ററായി മാറ്റിയതോടെ ആയുർവേദ ആശുപത്രി ഒ.പി മറ്റൊരിടത്ത് മാറ്റി. യാത്രാ സൗകര്യമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തയിടത്ത് പേരിനു വേണ്ടി മാത്രമാണ്​ ആശുപത്രി പ്രവർത്തിക്കുന്നത്. ആശുപത്രി പ്രവർത്തിച്ചിരുന്നയിടത്തെ സി.എഫ്.എൽ.ടി.സിയിൽ ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം കുറവാണ്​. കോവിഡ്​ സൻെററിന്‍റെ പ്രവർത്തനം മതിയാക്കി പഴയരീതിയിൽ ആയുർവേദ ആശുപത്രി പുനഃസ്ഥാപിക്കുന്നതിനു പകരം ഡിസ്​പെൻസറിയായി തരംതാഴ്ത്താനാണ് നീക്കം നടക്കുന്നത്. ആനാട് ആയുർവേദ ആശുപത്രി നിശ്ചലമാക്കുന്ന ഒരു നടപടിക്കും കൂട്ടുനിൽക്കാനാകില്ലെന്നും കൂടുതൽ സൗകര്യത്തോടെ പുനഃസ്ഥാപിക്കാൻ അധികാരികൾ തയാറാകണമെന്നും സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.