കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ പൊളിച്ചെഴുത്ത്​ വേണമെന്ന്​ ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി മോശമാകുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന്​ ധന മന്ത്രി കെ.എൻ. ബാലഗോപാൽ. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്, കാസർകോട്​ കേന്ദ്രസർവകലാശാല ഇക്കണോമിക്സ്​ വിഭാഗം, ചങ്ങനാശ്ശേരി എസ്.ബി കോളജ് ഇക്കണോമിക്സ് വിഭാഗം എന്നിവ സംയുക്തമായി സാമ്പത്തിക സർ​േവ, കേന്ദ്രബജറ്റ്​ എന്നിവയെക്കുറിച്ച്​ സംഘടിപ്പിച്ച വെബിനാർ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അ​ദ്ദേഹം. ഗിഫ്റ്റ്​ ഡയറക്ടർ ഡോ. കെ.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. അഡീഷനൽ ചീഫ്​ സെക്രട്ടറി ആർ.കെ. സിങ്​, പ്രഫ. കെ.സി. ബിജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.