കെ-റെയിലിനെ എതിർക്കുന്നത് സ്വന്തം നിലനിൽപിനെ ഭയക്കുന്നവർ -മുഖ്യമന്ത്രി

തിരുവനന്തപുരം: തങ്ങളുടെ നിലനിൽപ്​ അപകടത്തിലാകുമോ എന്ന്​ ഭയപ്പെടുന്നതുകൊണ്ടാണ്​ കെ-റെയിൽ പോലെ നാടിന്​ ഒഴിച്ചുകൂടാനാകാത്ത പദ്ധതികൾക്കെതിരെ ചിലർ രംഗത്തുവരുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാകിരണം മിഷനിൽ പൂർത്തിയാക്കിയ 53 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്​ഘാടനം തിരുവനന്തപുരം പൂവച്ചൽ ഗവ. വി.എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയിൽ നിന്ന്​ അഞ്ച്​ കോടി രൂപ വീതം ചെലവാക്കി നിർമിച്ച നാല്​ കെട്ടിടങ്ങൾ, മൂന്ന്​ കോടി വീതം ചെലവഴിച്ച പത്ത്​ കെട്ടിടങ്ങൾ, ഒരു കോടിയുടെ രണ്ട്​ കെട്ടിടങ്ങൾ, പ്ലാൻ ഫണ്ടും മറ്റും പ്രയോജനപ്പെടുത്തി നിർമിച്ച 37 കെട്ടിടങ്ങൾ എന്നിവയടക്കം 90 കോടി രൂപയുടെ പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയതത്. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്‍റണി രാജു, ജി.ആർ. അനിൽ, ജി. സ്​റ്റീഫൻ എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​​ ഡി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.