കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷനുമായി കൈകോര്‍ത്ത് ടെക്‌നോപാര്‍ക്ക്

അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ടെക്‌നോപാര്‍ക്കില്‍ സ്ഥാപിച്ചു തിരുവനന്തപുരം: കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉല്‍പാദനക്ഷമതയോടെ കൃഷിചെയ്യാന്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷനുമായി കൈകോര്‍ത്ത്​ ടെക്‌നോപാര്‍ക്ക്​. സംസ്ഥാന കൃഷി വകുപ്പിന്റെ സഹകരണത്തോടെ ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് നിര്‍മിച്ച അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ടെക്‌നോപാര്‍ക്കില്‍ സ്ഥാപിച്ചത്. ടെക്‌നോപാര്‍ക്ക് നിള ബില്‍ഡിങ്ങിന് മുന്നില്‍ സ്ഥാപിച്ച വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ വിവിധ പച്ചക്കറികള്‍ തൈകള്‍ നട്ട് ടെക്‌നോപാര്‍ക്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (കസ്റ്റമര്‍ റിലേഷന്‍ഷിപ്​) വസന്ത് വരദ ഉദ്ഘാടനം ചെയ്തു. ഐ.ആര്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അഭിലാഷ് ഡി.എസ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഗീതാകുമാരി വി.എസ്, കൃഷിവകുപ്പ് ഫീല്‍ഡ് അസിസ്റ്റന്റ് ഷുഹൈബ് എന്നിവര്‍ തൈകള്‍ നട്ടു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവെടുപ്പ് നടത്താവുന്ന അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ മാതൃകപരമായ കൃഷിരീതിയാണെന്ന് ഗാര്‍ഡന്‍ ഉദ്ഘാടനം ചെയ്ത ടെക്‌നോപാര്‍ക്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (കസ്റ്റമര്‍ റിലേഷന്‍ഷിപ്​) വസന്ത് വരദ പറഞ്ഞു. വിഷരഹിത പച്ചക്കറിയെയും കുറഞ്ഞ സ്ഥലത്തെ കൃഷിയെയും പ്രോത്സാഹിപ്പിക്കാൻ ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്‍ പുറത്തിറക്കിയ അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഈ മാസം 14 മുതല്‍ ഓണ്‍ലൈനില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഗീതാകുമാരി പറഞ്ഞു. നിലവില്‍ സെക്രട്ടേറിയറ്റിലും നിയമസഭയിലും അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫിസിലും കുടപ്പനക്കുന്ന്​ കൃഷിവകുപ്പ് കര്‍മസേന ഓഫിസിലും സ്ഥാപിച്ച അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ വിജയമായതോടെയാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത് സ്ഥാപിക്കാന്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്‍ തീരുമാനിച്ചത്. കൊച്ചി മെട്രോ, കൊച്ചി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ അടുത്തയാഴ്ച അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിച്ച് ഉദ്ഘാടനം നടത്തും. കാപ്ഷന്‍: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ ടെക്‌നോപാര്‍ക്ക് നിള ബില്‍ഡിങ്ങിനു മുന്നില്‍ സ്ഥാപിച്ച വെര്‍ട്ടിക്കല്‍ ഗാര്‍ഡനെപ്പറ്റി കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഗീതാകുമാരി വിശദീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.