ടിയാലിന്​ രാജ്യാന്തര പുരസ്‌കാരം

ശംഖുംമുഖം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് (ടിയാൽ) എയർപോർട്സ് കൗൺസിൽ ഇന്‍റർനാഷനലിന്‍റെ രാജ്യാന്തര പുരസ്‌കാരം. യാത്രക്കാരുടെ പ്രതികരണങ്ങൾ തേടി സേവനങ്ങൾ മെച്ചപ്പെടുത്തിയതിനാണ് എ.സി.ഐയുടെ 'വോയ്‌സ് ഓഫ് കസ്റ്റമർ' പുരസ്‌കാരം. കോവിഡ് വ്യാപനത്തിനിടയിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളാണ് പുരസ്കാരത്തിന്​ പരിഗണിച്ചത്. ചെക് ഇൻ അടക്കമുള്ള സേവനങ്ങൾക്കായി കോമൺ യൂസ് സെൽഫ് സർവീസ്, സുരക്ഷിത അകലം പാലിച്ചുകൊണ്ടുള്ള ഇരിപ്പിട, പരിശോധനാ ക്രമീകരണങ്ങൾ തുടങ്ങി ഒട്ടേറെ പുതിയ സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്നു. ടിയാലിന് അടുത്തിടെ ഇന്‍റ​േഗ്രറ്റഡ് മാനേജ്‌മെന്റ് സിസ്റ്റംസ് (ഐ.എം.എസ്) സർട്ടിഫിക്കറ്റും ലഭിച്ചു. airport കാപ്ഷൻ: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്ഥാപിച്ച കോമൺ യൂസ് സെൽഫ് സർവിസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.