കേരള സർവകലാശാല വാർത്തകൾ

പുതുക്കിയ പരീക്ഷ തീയതി തിരുവനന്തപുരം: ഫെബ്രുവരി ഏഴു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി 2008 സ്​കീം (സപ്ലിമെന്‍ററി 2011, 2012 അഡ്മിഷൻ, മേഴ്സി ചാൻസ്​ 2008, 2009, 2010 അഡ്മിഷൻ) പരീക്ഷകൾ ഫെബ്രുവരി 21 മുതൽ പുനഃക്രമീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫെബ്രുവരി 21 മുതൽ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി 2008 സ്​കീം (സപ്ലിമൻെറി 2011, 2012 ഡ്മിഷൻ, മേഴ്സിചാൻസ്​ 2008, 2009, 2010 അഡ്മിഷൻ) പരീക്ഷകൾ മാർച്ച് ഏഴു മുതൽ പുനഃക്രമീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫെബ്രുവരി ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.ടെക്. (2008 സ്​കീം - മേഴ്സിചാൻസ്​, സപ്ലിമെ​ന്‍ററി) പരീക്ഷ ഫെബ്രുവരി 14ലേക്ക് പുനഃക്രമീകരിച്ചു. ടൈംടേബ്​ൾ ഫെബ്രുവരി നാലിന് ആരംഭിക്കാനിരുന്ന അഞ്ചാം സെമസ്റ്റർ യൂനിറ്ററി എൽഎൽ.ബി. പരീക്ഷ ഫെബ്രുവരി 21 മുതൽ തുടങ്ങും. പുതുക്കിയ ടൈംടേബ്​ൾ വെബ്സൈറ്റിൽ. ജനുവരിയിൽ ആരംഭിച്ചതും കോവിഡ് കാരണം മാറ്റിവെച്ചതുമായി ബി.ബി.എ (വിദൂരവിദ്യാഭ്യാസം 2013 അഡ്മിഷൻ - മേഴ്സിചാൻസ്​, 2014 അഡ്മിഷൻ - സപ്ലിമെന്‍ററി) മൂന്ന്, നാല് അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകളുടെ പുതുക്കിയ ടൈംടേബ്​ൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷ ഫീസ്​ വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ./എം.എസ്​സി./എം.കോം. റെഗുലർ (2020 അഡ്മിഷൻ) പരീക്ഷക്ക്​ പിഴകൂടാതെ ഫെബ്രുവരി 18 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 24 വരെയും ഓൺലൈനായി അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.