സൗഹൃദ സംഗമം ജൻറർ ന്യൂട്രലിറ്റി യൂനിഫോം വേളം തിരുവനന്തപുരം: ഇടതുപക്ഷം കൊണ്ടുവന്ന ജൻറർ ന്യൂട്രലിറ്റി യൂനിഫോം മുതലാളിത്ത അജണ്ടയുടെ ഭാഗമാണെന്നും കമ്യൂണിസം ആശയപരമായി നേരിടുന്ന പാപ്പരത്തമാണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെന്നും ജമാഅത്തെ ഇസ്ലാമി ശൂറ അംഗം ടി. മുഹമ്മദ് വേളം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് മതത്തിൻെറ നിറം നൽകുന്നത് ന്യായീകരിക്കാനാവില്ല. 'ഇസ്ലാം ആശയസംവാദത്തിൻെറ സൗഹൃദ നാളുകൾ' കാമ്പയിൻെറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ഏരിയ സമിതി കരക്കാമണ്ഡപം വൈറ്റ് പാലസിൽ സംഘടിപ്പിച്ച സംഗമം ജില്ല പ്രസിഡൻറ് എസ്. അമീൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എം. ആരിഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി നസീർ ഖാൻ, സുധീർ നേമം, ഫക്രുദീൻ എന്നിവർ സംസാരിച്ചു ഫോട്ടോ: T3 JIH Photo ആശയസംവാദത്തിൻെറ സൗഹൃദനാളുകൾ കാമ്പയിൻെറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ഏരിയ സമിതി കാരയ്ക്കാമണ്ഡപം വൈറ്റ് പാലസിൽ സംഘടിപ്പിച്ച സൗഹൃദസംഗമം സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് പ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.