വോഗ്​ മാഗസി​െൻറ 'വുമൺ ഓഫ് ദി ഇയർ' പട്ടികയിൽ മന്ത്രി ശൈലജയും

വോഗ്​ മാഗസി​ൻെറ 'വുമൺ ഓഫ് ദി ഇയർ' പട്ടികയിൽ മന്ത്രി ശൈലജയും തിരുവനന്തപുരം: ലോകപ്രശസ്‌ത മാഗസിനായ വോഗി​ൻെറ 'വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ' പട്ടികയിൽ മന്ത്രി കെ.കെ. ശൈലജയും. മന്ത്രിയുടെ ചിത്രത്തോടെയാണ്​ ഇന്ത്യന്‍ പതിപ്പി​ൻെറ നവംബറിലെ കവര്‍ പേജ്​ ഇറങ്ങിയത്​. നിപ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നില്‍നിന്ന്​ നയിച്ച വനിത നേതാവെന്ന നിലയിലാണ് വോഗ് ശൈലജയെ അടയാളപ്പെടുത്തുന്നത്. മന്ത്രിയുടെ പ്രത്യേക അഭിമുഖവും ഉൾപ്പെടുത്തിയിട്ടുണ്ട്​. വിവിധ മേഖലകളിൽ പ്രാഗല്​ഭ്യം തെളിയിക്കുകയും നിർണായക സംഭാവനകൾ നൽകുകയും ചെയ്യുന്ന സ്ത്രീകളെയാണ് വോഗ്‌ 'വുമൺ ഓഫ്‌ ദ ഇയർ സീരിസിൽ ഉൾപ്പെടുത്തുന്നത്​. ജൂലൈയിൽ പ്രോസ്പെക്ടസ് മാഗസിൻെറ പട്ടികയിലും കെ.​െക. ശൈലജ ഇടംനേടിയിരുന്നു. ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗികളെ പരിചരിച്ച കോട്ടയം മെഡിക്കൽ കോളജിലെ നഴ്‌സ് രേഷ്മ മോഹൻദാസും വോഗ് മാസികയുടെ വാരിയർ ഓഫ് ദി ഇയർ പട്ടികയിലുണ്ട്. ഇറ്റലിയില്‍നിന്ന് വന്ന്​ സ്വന്തം കുടുംബാംഗങ്ങളില്‍നിന്ന്​ രോഗം പിടിപെട്ട പത്തനംതിട്ടയിലെ 93 വയസ്സുകാരനെയും 88 വയസ്സുള്ള ഇദ്ദേഹത്തി​ൻെറ ഭാര്യയെയുമാണ് രേഷ്മ പരിചരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.