പതാകദിനം ആചരിച്ചു

നേമം: എന്‍.എസ്.എസ് 107ാമത്​ സ്ഥാപകദിനം പതാകദിനമായി ആചരിച്ചു. കാട്ടാക്കട താലൂക്ക് യൂനിയന്‍ പ്രസിഡൻറ്​ ബി. ചന്ദ്രശേഖരന്‍ നായര്‍ പതാക ഉയര്‍ത്തി. താലൂക്കിലെ മുഴുവന്‍ കരയോഗങ്ങളിലും പതാക ഉയര്‍ത്തലും പ്രതിജ്ഞ ചൊല്ലലും നടന്നു. യൂനിയന്‍ വൈസ് പ്രസിഡൻറ്​ ഡി. ഗോപാലകൃഷ്ണന്‍ നായര്‍, സെക്രട്ടറി ബി.എസ്. പ്രദീപ്, സുരേഷ് കുമാര്‍, ഭരണസമിതി അംഗങ്ങള്‍, പ്രതിനിധിസഭ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.